മന്ത്രിമാര്‍ ഇന്ത്യാ – വിരുദ്ധ പ്രസ്താവന നടത്തരുതെന്ന് നവാസ് ശരീഫ്

Posted on: December 19, 2015 7:20 pm | Last updated: December 20, 2015 at 12:18 pm

Modi-Navas

ഇസ്‌ലാമാബാ്: ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാര്‍ക്ക് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നിര്‍ദേശം. ഇന്ത്യാ – പാക് സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയും നടത്തരുതെന്നാണ് ശരീഫ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നല്ല ബന്ധം സാധ്യമാകുമെന്ന് ശരീഫിന് ശുഭാപ്തി വിശ്വാസമുള്ളതായി അദ്ദേഹത്തിന്റെ അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.