യുവതിയെ വഞ്ചിച്ച് വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Posted on: December 19, 2015 6:03 pm | Last updated: December 19, 2015 at 6:03 pm

പേരാമ്പ്ര: താല്‍ക്കാലിക ആവശ്യത്തിനെന്ന പേരില്‍ ഭര്‍ത്താവിന്റെ പേരിലുള്ള വാഹനം കൈക്കലാക്കി മുങ്ങിയയെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി അന്‍വര്‍ഷാ (24) യെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. കായണ്ണയിലെ സൊസൈറ്റി റോഡിലെ ഗൃഹനാഥയുടെ പരാതിയില്‍ അറസ്റ്റിലായ പ്രതിയെ പേരാമ്പ്ര കോടതി റിമാന്റ് ചെയ്തു. ഭര്‍ത്താവുമായുള്ള അകന്ന ബന്ധം ഉപയോഗപ്പെടുത്തിയാണത്രെ വഞ്ചന നടത്തിയത്. പ്രതി മറ്റു ചിലയിടങ്ങളിലും സമാന രീതിയില്‍ വാഹനം കൈക്കലാക്കി മറിച്ച് വില്‍പന നടത്തുകയോ, വാടക, പണയ വ്യവസ്ഥയില്‍ ഇടപാട് നടത്തുകയോ ചെയ്തിട്ടുണ്ടെന്ന സൂചന ലഭിച്ചതായും, ഇതിന്റെ അടിസ്ഥാനത്തില്‍, റിമാന്റിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ നല്‍കുമെന്നും പോലീസ് പറഞ്ഞു.