വി.എസ് അച്യുതാനന്ദനുമായി യാതൊരു പ്രശ്‌നവുമില്ല: പിണറായി

Posted on: December 19, 2015 3:02 pm | Last updated: December 20, 2015 at 10:46 am

VS PINARAYIതിരുവനന്തപുരം: ജനതാദളിനും ആര്‍എസ്പിക്കും ഉപധികളില്ലാതെ പാര്‍ട്ടിയിലേക്കു തിരിച്ചുവരാമെന്നു സിപിഎം മുന്‍ സെക്രട്ടറി പിണറായി വിജയന്‍. ഇരുപാര്‍ട്ടികള്‍ക്കും യുഡിഎഫില്‍ നില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് എത്രയുംവേഗം പുറത്തുകടക്കുകയാണു ചെയ്യേണ്ടത്. ഈ സാഹചര്യത്തോടു പൊരുത്തപ്പെട്ടു നീങ്ങാന്‍ ജനതാദളിലും ആര്‍എസ്പിക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.എസ്. അച്യുതാനന്ദനുമായി യാതൊരു പ്രശ്‌നവുമില്ല. ഞാനും വിഎസും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പാകുമ്പോള്‍ ഇക്കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.