പുത്തനാശയക്കാര്‍ സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്നു: വഹാബ് സഖാഫി

Posted on: December 19, 2015 10:02 am | Last updated: December 19, 2015 at 11:03 am

ഗൂഡല്ലൂര്‍: പുത്തനാശയക്കാര്‍ സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്നവരാണെന്ന് വഹാബ് സഖാഫി മമ്പാട് പറഞ്ഞു. എസ് വൈ എസ്, എസ് എസ് എഫ് എരുമാട് യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എരുമാട് ടൗണില്‍ നടന്ന ആശയ വിശദീകരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹല്ലുകളില്‍ മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ പുതിയ ആശയങ്ങളുമായി രംഗപ്രവേശം ചെയ്തവരാണ് വഹാബി മൗദൂദികള്‍. അവരുടെ അവകാശ വാദങ്ങള്‍ പൊള്ളത്തരമാണ്. ഇസ്‌ലാമിനെ വികലമായി ചിത്രീകരിച്ച് സമുദായത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണവര്‍. പുത്തനാശയക്കാരുടെ ജല്‍പ്പനങ്ങള്‍ക്ക് മമ്പാട് അക്കമിട്ട് മറുപടി പറഞ്ഞു. മുഹമ്മദ്കുട്ടി മുസ് ലിയാര്‍ അധ്യക്ഷതവഹിച്ചു. എസ് എസ് എഫ് തമിഴ്‌നാട് ഘടകം സെക്രട്ടറി ഹാരിസ് സഖാഫി സേലം ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം സഖാഫി കോട്ടൂര്‍ പ്രസംഗിച്ചു. അഷ്‌റഫ് സഖാഫി സ്വാഗതവും അബ്ദുല്‍ ഖാദിര്‍ നന്ദിയും പറഞ്ഞു. ഹസന്‍ ഹാജി ചേരമ്പാടി, അഹ്മദ് മുസ്‌ലിയാര്‍, സലാം പന്തല്ലൂര്‍, സൈദ് മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.