റെയ്ഡ്: 119 ചാക്ക് അരിയും ഗോതമ്പും പിടികൂടി

Posted on: December 19, 2015 10:57 am | Last updated: December 19, 2015 at 10:57 am

കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ച 119 ചാക്ക് അരിയും ഗോതമ്പും പിടികൂടി. വലിയങ്ങാടിയിലെ ഹല്‍വ ബസാറിലെ എസ് കെ ജി എന്റര്‍െ്രെപസസിന്റെ ഗോഡൗണില്‍ നിന്നാണ് ഇന്നലെ രാവിലെ 11മണിയോടെ വിജിലന്‍സിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് ടൗണ്‍ പൊലീസ് സിവില്‍ സപ്ലൈസ് അധികൃതരുടെ സാന്നിധ്യത്തില്‍ അരിയും ഗോതമ്പും പിടികൂടിയത്്. മതിയായ രേഖകളില്ലാതെ സൂക്ഷിച്ച 76 ചാക്ക് ഗോതമ്പും 43 ചാക്ക് അരിയുമാണ് പിടിച്ചെടുത്തത്.
പരിശോധനയില്‍ റേഷനരിയെന്ന് തോന്നിപ്പിക്കുന്ന അരിയും പൊതുവിപണയില്‍ ലഭിക്കുന്ന നല്ലയിനം അരിയും കണ്ടെടുത്തിട്ടുണ്ട്. കണ്ടെടുത്ത അരി വെള്ളയിലെ സബ് ഡിപ്പോയിലേക്ക ്ടൗണ്‍ എസ് ഐ ഉണ്ണികുമാരന്റെ നേതൃത്വത്തിലുള്ള സംഘം കൈമാറി.സിറ്റി റേഷനിങ് ഓഫീസിലെ (സൗത്ത്) ആര്‍ വി ലെനിന്‍, വി ജെ നിഷ, താലൂക്ക് സ്‌പൈഌഓഫീസിലെ ജയന്‍ എന്‍ പണിക്കര്‍. എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.