വിലയിടിവ്: 28ന് റബ്ബര്‍ബോര്‍ഡിന് മുന്നില്‍ ഉപവാസമെന്ന് പി സി ജോര്‍ജ്

Posted on: December 15, 2015 10:41 pm | Last updated: December 15, 2015 at 11:42 pm

തിരുവനന്തപുരം: റബ്ബറിന്റെ മിനിമം വില 200 രൂപയാക്കുന്നതടക്കം റബര്‍ കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ആശ്യപ്പെട്ട് 28 ന് റബ്ബര്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ കര്‍ഷകര്‍ക്കൊപ്പം ഉപവാസ സമരം നടത്തുമെന്ന് പി സി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റബ്ബറിന്് 95 രൂപയായി കുറഞ്ഞു. അതേ സമയം റബ്ബര്‍ ഉത്പ്പന്നങ്ങളുടെ വില അനുദിനം വര്‍ദ്ധിക്കുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്നു നടത്തുന്നത് കര്‍ഷക ദ്രോഹ നടപടിയാണ്. റബര്‍ വ്യാവസായിക ഉത്പ്പന്നമായി പരിഗണിക്കുന്നിടത്തോളം കാലം ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാനാവില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയില്‍ കര്‍ഷകര്‍ക്ക് അമര്‍ഷമുണ്ട്.