Connect with us

Gulf

ഖത്വര്‍ എയര്‍വേയ്‌സില്‍ വൈഫൈ സൗകര്യം

Published

|

Last Updated

ദോഹ: ഖത്വര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ അടുത്ത ദിവസം മുതല്‍ വൈ ഫൈ സൗകര്യം ലഭിക്കും. ഉരീദു നല്‍കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് സൗകര്യം അടുത്ത വര്‍ഷത്തോടെ എല്ലാ വിമാനങ്ങളിലും ലഭ്യമാക്കും.
നിലവില്‍ ഏതാനും വിമാനങ്ങളില്‍ മാത്രമാണ് വൈഫൈ സൗകര്യം ലഭിക്കുന്നത്. പുതിയ സൗകര്യം ഉപയോഗിച്ച് യാത്രക്കാര്‍ക്ക് വീഡിയോ കാണാനും ഇ മെയില്‍ പരിശോധിക്കാനും ഇന്റര്‍നെറ്റ് സര്‍ഫ് ചെയ്യാനും സാധിക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് വാര്‍ത്താ കുറിപ്പില്‍ അറിച്ചു. 15 മിനിറ്റ് ഉപയോഗം സൗജന്യമായിരിക്കും. തുടര്‍ന്ന് പണം കൊടുത്ത് ഉപയോഗിക്കാന്‍ സൗകര്യമുണ്ടാകും. ആദ്യ ഒരു മണിക്കൂറിന് അഞ്ചു ഡോളറും തുടര്‍ന്നുള്ള മൂന്നു മണിക്കൂറിന് 10 ഡോളറും അണ്‍ലിമിറ്റഡ് ഉപയോഗത്തിന് 20 ഡോളറുമാണ് നിരക്ക്.
ദേശീയദിനമായ ഡിംസബര്‍ 18ന് 65 വിമാനങ്ങളില്‍ സേവനം ആരംഭിക്കുമെന്ന് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. അടുത്ത വര്‍ഷം ജൂണോടെ ഖത്വര്‍ എയര്‍വേയ്‌സിന്റെ 173 വിമാനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. വൈ ഫൈ സേവനം മൊബൈല്‍ ഫോണുകള്‍ക്കു പുറമേ ലാപ്‌ടോപ്പ്, ടാബ്‌ലറ്റ് എന്നിവയിലും ഉപയോഗിക്കാം. സ്‌കൂള്‍ അവധിക്കാലമുള്‍പെടെ ഈ വര്‍ഷത്തെ യാത്രാ സീസണ്‍ ആരംഭിക്കുന്ന ഘട്ടത്തിലാണ് ഖത്വര്‍ എയര്‍വേയ്‌സ് പുതിയ സേവനം അവതരിപ്പിക്കുന്നത്. വിമാനത്തില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപേയോഗിക്കാനുള്ള സൗകര്യം ആവശ്യപ്പെട്ട് ഖത്വര്‍ എയര്‍വേയ്‌സ് ഐ സി ടി ഖത്വറിനെ സമീപിച്ചിട്ടുണ്ട്.

Latest