വക്‌റയില്‍ പുതിയ എജുക്കേഷന്‍ സെന്റര്‍ തുറന്നു

Posted on: December 15, 2015 8:55 pm | Last updated: December 15, 2015 at 8:55 pm
ടാലന്റ് എജുക്കേഷന്‍ സെന്റര്‍ വക്‌റയില്‍ ഐ സി സി പ്രസിഡന്റ് ഗിരീഷ്‌കുമാര്‍  ഉദ്ഘാടനം ചെയ്യുന്നു
ടാലന്റ് എജുക്കേഷന്‍ സെന്റര്‍ വക്‌റയില്‍ ഐ സി സി പ്രസിഡന്റ് ഗിരീഷ്‌കുമാര്‍
ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ബ്രില്ല്യന്റ് എജ്യുക്കേഷന്‍ സെന്ററിന്റെ സഹോദരസ്ഥാപനമായ ടാലന്റ് എജുക്കേഷന്‍ സെന്റര്‍ വക്‌റയില്‍ ഐ സി സി പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. മിസൈമിറില്‍ നിന്നും വക്രയിലേക്കുള്ള റോഡില്‍ വുകൈറിലാണ് കേന്ദ്രം.
എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍, എന്‍ട്രന്‍സ് കോച്ചിംഗ് എന്നിവയാണ് സെന്ററില്‍ ലഭിക്കുന്ന പരിശീലനം.
ഐ സി ബി എഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീല്‍, മാനേജ്‌മെന്റ്പ്രതിനിധികള്‍ പങ്കെടുത്തു.