Connect with us

National

ചരിത്രം കുറിച്ച് കടലില്‍ സൈനികസമ്മേളനം; പാക്കിസ്ഥാനുമായി സമാധാനപരമായ ബന്ധത്തിന് ശ്രമമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

കൊച്ചി: യുദ്ധമുഖത്തെ ഇന്ത്യന്‍ അഭിമാനമായ ഐഎന്‍എസ് വിക്രമാദിത്യയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത സൈനിക സമ്മേളനം ചരിത്രമായി. ഇതാദ്യമായാണ് ഡല്‍ഹിക്ക് പുറത്ത് സംയുക്ത സൈനിക സമ്മേളനം ചേരുന്നത്. അതും പുറംകടലില്‍ നങ്കൂരമിട്ട കൂറ്റന്‍ യുദ്ധക്കപ്പലില്‍. കൊച്ചി തീരത്തിന് 40 നൊട്ടിക്കല്‍ മൈല്‍ അകലെയാണ് ഐഎന്‍എസ് വിക്രമാദിത്യ നിലയുറപ്പിച്ചത്.

പാക്കിസ്ഥാനുമായി സമാധാനപരമായ ബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പാക്സ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ക്കാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംയുക്ത സേനാമേധാവിളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

CWQyaL8UAAA7edb

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ , കരസേനാ മേധാവി ജനറല്‍ ദര്‍ബീല്‍ സിങ് സുഹാഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.കെ.ധോവന്‍, വ്യോമസേനാ മേധാവി അരൂപ് റാഹ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തിന്റെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ആവശ്യമായ ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടന്നത്. ഇതോടൊപ്പം പ്രധാനമന്ത്രിക്കായി നാവികസേനയുടെ പ്രത്യേക സൈനി അഭ്യാസ പ്രകടനവും നടന്നു.

രാവിലെ ഒന്‍പത് മണിക്ക് കൊച്ചി നാവികസേനാ താവളത്തില്‍ സേനകളുടെ സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ഹെലികോപ്റ്റര്‍ മുഖാന്തിരം വിക്രമാദിത്യയിലേക്ക് പുറപ്പെട്ടു. ഒന്‍പതേമുക്കാലോടെ വിക്രമാദിത്യയില്‍ എത്തിയ പ്രധാനമന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തു. സംയുക്ത സൈനിക സമ്മേളനം ഒന്നേകാല്‍ വരെ നീണ്ടുനിന്നു. ഇവിടെ നിന്നും വീണ്ടും ഹെലികോപ്റ്റര്‍ മാര്‍ഗം മോഡി സൈനിക താവളത്തിലേക്ക് തിരിച്ചു.

CWQyafiUEAkibR7

Latest