ആപ്പിള്‍ ഐഫോണ്‍ 5എസ് വില വെട്ടിക്കുറച്ചു

Posted on: December 14, 2015 8:29 pm | Last updated: December 14, 2015 at 8:29 pm

iphone5s.jpg.image.784.410ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണ്‍ 5എസ് വില വെട്ടിക്കുറച്ചു. ഐഫോണ്‍ 6എസ്, 6എസ് പ്ലസ് വിപണിയില്‍ എത്തിയതോടെ ഐഫോണ്‍ 5എസിന്റെ വില്‍പന കുറഞ്ഞിരുന്നു. ഇതോടെയാണ് വില കുറക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. ഐഫോണ്‍ 5എസിന്റെ നിലവിലെ വില 24,999 രൂപയാണ്. മൂന്നുമാസം മുമ്പ് ഇതിന്റെ വില 44,500 രൂപയായിരുന്നു. ലോക വിപണിയില്‍ ഏറ്റവും കുറഞ്ഞ വിലക്കാണ് ഐഫോണ്‍ 5എസ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

അതേസമയം ഐഫോണ്‍ 6എസ്, 6എസ് പ്ലസ് മോഡലുകള്‍ക്ക് വേണ്ടത്ര ജനപ്രിയത കിട്ടുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ദീപാവലിക്ക് ഈ മോഡലുകള്‍ നേരിയ നേട്ടം കൈവരിച്ചെങ്കിലും വീണ്ടും താഴോട്ട് പോയി. രാജ്യത്തെ മൊത്തം ഐഫോണ്‍ വില്‍പനയില്‍ 50 ശതമാനവും ഐഫോണ്‍ 5എസാണ്.