കൊല്ലത്ത് ട്രെയിനില്‍ കയറുന്നതിനിടെ വീണ് യുവതിയുടെ കൈയും കാലും അറ്റു

Posted on: December 13, 2015 11:33 am | Last updated: December 13, 2015 at 2:04 pm

railway trackകൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ വീണ് യുവതിയുടെ കൈയും കാലും അറ്റു. കൊല്ലം പള്ളിമുക്ക് സ്വദേശി മെഹര്‍ബാനാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.