ക്രിസ്മസ്, പുതുവത്സരം : കെ എസ് ആര്‍ ടി സി അധിക സര്‍വീസ് നടത്തും

Posted on: December 11, 2015 5:36 am | Last updated: December 11, 2015 at 12:38 am

ksrtcതിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം എന്നിവ പ്രമാണിച്ച് കെ എസ് ആര്‍ ടി സി ഡിസംബര്‍ 22 മുതല്‍ 27 വരെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും ബെംഗളുരുവിലേക്കും തിരിച്ചും അധിക സര്‍വീസുകള്‍ നടത്തും. കോട്ടയം, എറണാകുളം, എന്നിവിടങ്ങളില്‍ നിന്ന് രണ്ട് സില്‍വര്‍ലൈന്‍ ജെറ്റ് സര്‍വീസുകള്‍ വീതവും തൃശൂരില്‍ നിന്ന് ഒന്നും കോഴിക്കോട് നിന്ന് മൂന്നും സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും നടത്തും. തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്ക് നിലവിലുള്ള സര്‍വീസുകള്‍ക്കു പുറമെ ഓരോ അധിക സര്‍വീസുകളും ബെംഗളുരുവില്‍ നിന്നും നടത്തും. തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്ക് ഒരു അധിക സര്‍വീസ് നടത്തും. ഇതിനു പുറമെ ഇപ്പോള്‍ നടത്തുന്ന നാഗര്‍കോവില്‍, തെങ്കാശി കോയമ്പത്തൂര്‍, മംഗലാപുരം, കന്യാകുമാരി, മൈസൂര്‍, മധുര, പളനി, വേളാങ്കണ്ണി, ഊട്ടി തുടങ്ങിയ എല്ലാ അന്തര്‍ സംസ്ഥാന സര്‍വീസുകളും മുടക്കം കൂടാതെ നടത്തും. കന്യാകുമാരി, മൈസൂര്‍, ഊട്ടി, മധുര, പളനി, വേളാങ്കണ്ണി തുടങ്ങിയ സര്‍വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ലഭിക്കും. ബെംഗളുരുവില്‍ നിന്നുള്ള സര്‍വീസുകള്‍ ഡിസംബര്‍ 22 മുതല്‍ 24 വരെ : 20.30 ബെംഗളുരു- കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് മാനന്തവാടി കൂട്ട വഴി, 21.30 ബാംഗ്ലൂര്‍ കോഴിക്കോട്‌സൂപ്പര്‍ഫാസ്റ്റ്മാനന്തവാടി കൂട്ട വഴി, 23.40 ബെംഗളുരു-കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് സുല്‍ത്താന്‍ബത്തേരി വഴി, 20.15 ബെംഗളുരു- തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് മാനന്തവാടി കൂട്ട വഴി, 19.20 ബെംഗളുരു-കോട്ടയം മാനന്തവാടി കൂട്ട വഴി (സില്‍വര്‍ ലൈന്‍ ജെറ്റ്), 19.40 ബെംഗളുരു-എറണാകുളം മാനന്തവാടി കൂട്ട വഴി (സില്‍വര്‍ ലൈന്‍ ജെറ്റ്), 19.45 ബെംഗളുരു കോട്ടയം മാനന്തവാടികൂട്ട വഴി (സില്‍വര്‍ ലൈന്‍ ജെറ്റ്), 20.15 ബെംഗളുരു-എറണാകുളം മാനന്തവാടി കൂട്ട വഴി (സില്‍വര്‍ലൈന്‍ ജെറ്റ്). ഡിസംബര്‍ 26, 27 തീയതികളില്‍ ബെംഗളുരുവിലേക്കുള്ള സര്‍വീസുകള്‍ : 20.15 കോഴിക്കോട് ബെംഗളുരു സൂപ്പര്‍ ഫാസ്റ്റ് മാനന്തവാടി കുട്ട വഴി, 20.30 കോഴിക്കോട് ബെംഗളുരു സൂപ്പര്‍ ഫാസ്റ്റ് മാനന്തവാടി കൂട്ട വഴി, 21.10 കോഴിക്കോട് ബെംഗളുരു സൂപ്പര്‍ ഫാസ്റ്റ് മാനന്തവാടി കൂട്ട വഴി, 20.15 തൃശൂര്‍-ബെംഗളുരു സൂപ്പര്‍ ഫാസ്റ്റ് മാനന്തവാടി കൂട്ട വഴി, 18.20 കോട്ടയംബെംഗളുരു മാനന്തവാടി കൂട്ട വഴി (സില്‍വര്‍ലൈന്‍ ജെറ്റ്), 19.10 എറണാകുളം ബെംഗളുരു മാനന്തവാടി കൂട്ട വഴി (സില്‍വര്‍ ലൈന്‍ ജെറ്റ്), 18.45 കോട്ടയം ബെംഗളുരു മാനന്തവാടി കൂട്ട വഴി (സില്‍വര്‍ലൈന്‍ ജെറ്റ്), 19.30 എറണാകുളം ബെംഗളുരു മാനന്തവാടി കൂട്ട വഴി (സില്‍വര്‍ലൈന്‍ ജെറ്റ്).