മഹബ്ബ ആത്മീയ സമ്മേളനം ഇന്ന്

Posted on: December 9, 2015 11:57 pm | Last updated: December 9, 2015 at 11:57 pm

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം മഹബ്ബ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ചുള്ള മഹബ്ബ ആത്മീയ വേദി ഇന്ന് സ്വലാത്ത് നഗറില്‍ നടക്കും. വൈകുന്നേരം നാലിന് തിരുനബി സ്‌നേഹത്തെക്കുറിച്ചുള്ള പ്രധാന ഹദീസ് ഗ്രന്ഥങ്ങളിലൊന്നായ ശമാഈല്‍ തിര്‍മുദിയെ അടിസ്ഥാനമാക്കിയുള്ള ഹദീസ്-പണ്ഡിത സംഗമത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. 6:30ന് പൊതുസമ്മേളനം ആരംഭിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ അറ്റ്‌ലാന്റയിലെ മദീന ഇന്‍സ്റ്റിറ്റിയൂട്ട് തലവനും ബ്രിട്ടന്‍, ദക്ഷിണ ആഫ്രിക്ക, കാനഡ എന്നിവിടങ്ങളില്‍ സജീവ സാനിധ്യമുള്ള പ്ലാനെറ്റ് മേഴ്‌സി സ്ഥാപകനുമായ ഡോ. സയ്യിദ് മുഹമ്മദ് യഹ്‌യ നിനോവി പ്രാര്‍ഥനയും മുഖ്യപ്രഭാഷണവും നിര്‍വ്വഹിക്കും. ഡോ. എറിക് ശുഐബ് വിങ്ക്ള്‍ മുഖ്യാഥിതിയാകും. യു കെ, ഹോങ്കോംഗ്, മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സൗഹൃദ പ്രതിനിധികള്‍ സംബന്ധിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, വയനാട് ഹസന്‍ മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപൂത്തൂര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ സംബന്ധിക്കും.