ഒ ഐ സി സി ജിദ്ദ ഹിസ്റ്ററി കോണ്‍ഗ്രസ് സംഘടിപ്പിച്ചു

Posted on: December 8, 2015 7:19 pm | Last updated: December 8, 2015 at 7:19 pm
OICC HISTORY CONGRESS
ഹിസ്റ്ററി കോണ്‍ഗ്രസില്‍ പ്രൊഫ. അബ്ദുല്‍ അസീസ് സംസാരിക്കുന്നു

ജിദ്ദ: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ ആസാദ്, ഇന്ദിരാ ഗാന്ധി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് എന്നിവരെ അനുസ്മരിച്ചു ഒ ഐ സി സി ജിദ്ദ റീജ്യണല്‍ കമ്മിറ്റി ഹിസ്റ്ററി കോണ്‍ഗ്രസ് 2015 സംഘടിപ്പിച്ചു. ഷറഫിയയിലെ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ചരിത്ര പഠനത്തിന്റെ പ്രസക്തി അസഹിഷ്ണുതയുടെ ഈ കാലഘട്ടത്തിലാണ് എല്ലാ ഇന്ത്യക്കാരും മനസ്സിലാക്കി വരുന്നതെന്ന് ഉത്ഘാടനം ചെയ്ത ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ എം ഷരീഫ് കുഞ്ഞു അഭിപ്രായപ്പെട്ടു.

അധ്യക്ഷത വഹിച്ച പ്രസിഡന്റ് കെ ടി എ മുനീര്‍ ചെന്നൈ നിവാസികള്‍ക്ക് വേണ്ടി ‘പ്രേ ഫോര്‍ ചെന്നൈ’ എന്ന പരിപാടി അവതരിപ്പിച്ചു. അപ്പോള്‍ തന്നെ പിരിഞ്ഞു കിട്ടിയ 3568 റിയാല്‍ തത്സമയം സന്നിഹിതനായിരുന്ന ജിദ്ദ തമിള്‍ സംഘം സരാഥി സിറാജ്ജുദ്ദീനെ ഏല്‍പ്പിച്ചു.
മഹദ് വ്യക്തികളുടെ ജീവ ചരിത്രങ്ങള്‍ ആസ്പദമാക്കി സ്വാതന്ത്ര്യ സമരത്തിന്റെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളും സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഇന്ത്യയുടെ വികസനവും ആസ്പദമാക്കി ‘മഹാരഥന്‍മാരുടെ ജീവിതങ്ങളിലൂടെ’ എന്ന ദൃശ്യാവിഷ്‌കാരവും ദേശീയോദ്ഗ്രഥനം ആസ്പദമാക്കി അവതരിപ്പിച്ച സ്‌കിറ്റും ശ്രദ്ധേയമായി.

ഉത്ഘാടന സെഷനില്‍ നടന്ന സിംപോസിയം ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണയുടെ ആമുഖത്തോടെ ആരംഭിച്ചു. വിവിധ വിഷയങ്ങളായ ‘ ഇന്ത്യന്‍ പ്രതിച്ഛായ വിദേശ രാജ്യങ്ങളില്‍’ ഡോ: ഇസ്മയില്‍ മരിതേരിയും ( കിംഗ് അബ്ദുല്‍ അസീസ്സ് യുനിവേര്‍സിറ്റി) ‘ചരിത്ര സത്യങ്ങള്‍ സംരക്ഷിക്കപെടെണ്ടതിന്റെ പ്രസക്തി’ എം എം സജിത്ത് (മലയാളം ന്യൂസ്), ‘അസഹിഷ്ണതയുടെ വിഷ വിത്തുകള്‍’ റഷീദ് കൊളത്തറ (ഗ്ലോബല്‍ കമ്മിറ്റി അംഗം), എന്നിവര്‍ അവതരിപ്പിച്ചു