മുല്ലപ്പെരിയാര്‍: സുപ്രീംകോടതിയെ ഉടന്‍ സമീപിക്കും: പി ജെ ജോസഫ്

Posted on: December 8, 2015 10:45 am | Last updated: December 8, 2015 at 3:04 pm
SHARE

pj josephതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയെ ഉടന്‍ സമീപിക്കുമെന്ന് മന്ത്രി പി ജെ ജോസഫ്. ഷട്ടര്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന വ്യവസ്ഥ തമിഴ്‌നാട് പാലിച്ചില്ല. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇന്നലെയാണ് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയോടടുത്തപ്പോഴായിരുന്നു ഇത്. എന്നാല്‍ മഴ കുറഞ്ഞതോടെ ഇന്ന് രാവിലെ ജലനിരപ്പ് താഴ്ന്നു. ഇതോടെ തുറന്ന ഷട്ടറുകള്‍ വീണ്ടും അടച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here