എസ് വൈ എസ് സര്‍ക്കിള്‍ പുനഃസംഘടന 20ന് പൂര്‍ത്തിയാകും

Posted on: December 8, 2015 5:00 am | Last updated: December 7, 2015 at 11:00 pm

കാസര്‍കോട്: ധര്‍മായുധമേന്തുക എന്ന സന്ദേശത്തില്‍ എസ് വൈ എസ് മെമ്പര്‍ഷിപ്പ് പുനഃസംഘടനാ ക്യാമ്പയിന്‍ രണ്ടാംഘട്ട പദ്ധതികളുടെ ഭാഗമായി സര്‍ക്കിള്‍ പുനഃസംഘടന 20ന് പൂര്‍ത്തിയാകും. നവംബര്‍ ഒന്നുമുതല്‍ ആരംഭിച്ച യൂനിറ്റ് പുനഃസംഘടന പൂര്‍ത്തീകരിച്ച സര്‍ക്കിള്‍ ഘടകങ്ങളില്‍ പുതിയ സാരഥികളുടെ തിരഞ്ഞെടുപ്പ് ആര്‍ ഒ മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ സജീവമായി.
ചെറുവത്തൂര്‍, എളേരി, ചീമേനി സര്‍ക്കിള്‍ ഘടകങ്ങളില്‍ ഇതിനകം പുനഃസംഘടന പൂര്‍ത്തിയായി. ഈമാസം 20നകം ജില്ലയിലെ 52 സര്‍ക്കിള്‍ ഘടകങ്ങളിലും പുനഃസംഘടനാ പ്രക്രിയകള്‍ പൂര്‍ത്തിയാകും. ഈമാസം 21 മുതല്‍ പുതിയ സോണ്‍ കൗണ്‍സിലുകള്‍ ചേര്‍ന്ന് സോണ്‍ ഘടകങ്ങള്‍ പുനഃസംഘടിപ്പിക്കും. ഇതോടൊപ്പം കേരള മുസ്‌ലിം ജമാഅത്ത് ഘടകങ്ങളും രൂപം കൊള്ളുകയാണ്. പുനഃസംഘടന പൂര്‍ത്തിയാക്കിയ ഘടകങ്ങള്‍ ജനുവരി അഞ്ചിനകം ഓണ്‍ലൈന്‍ അപ്‌ലോഡിംഗ് നിര്‍വഹിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവേശകരമായ റിപ്പോര്‍ട്ടുകളാണ് ജില്ലാ ഇ ഡിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.