സദാശിവന്‍ അമ്പലമേടിന് പുരസ്‌കാരം

Posted on: December 7, 2015 9:44 pm | Last updated: December 7, 2015 at 9:44 pm
സദാശിവന്‍ അമ്പലമേട്‌
സദാശിവന്‍ അമ്പലമേട്‌

ഷാര്‍ജ: സാഹിത്യത്തിനും കലക്കുമുള്ള സമഗ്രസംഭാവനയെ മുന്‍നിര്‍ത്തി പാം സാഹിത്യസഹകരണ സംഘം (പാം പുസ്തപ്പുര) അക്ഷരമുദ്രാ പുരസ്‌കാരത്തിന് എഴുത്തുകാരനും ചിത്രകാരനുമായ സദാശിവന്‍ അമ്പലമേട് അര്‍ഹനായി.
എഴുത്തുകാരന്‍, ശില്‍പി, ചിത്രകാരന്‍, എന്നീ നിലയില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതിക വിഷയങ്ങളെ ഇതിവൃത്തമായി രചിച്ച ‘കരിമുകള്‍’ എന്ന നോവലിന്പുറമെ ‘അമ്പലമേട് കഥകള്‍’ എന്ന ചെറുകഥാസമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.