ശൈഖ് മുഹമ്മദിന് സമ്മാനിക്കാന്‍ മരത്തില്‍ തീര്‍ത്ത ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദ്

Posted on: December 7, 2015 9:43 pm | Last updated: December 7, 2015 at 9:43 pm
തടിയില്‍ തീര്‍ത്ത ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിന്റെ മാതൃക ദുബൈ താമസ-കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ എന്നിവര്‍ നോക്കിക്കാണുന്നു
തടിയില്‍ തീര്‍ത്ത ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിന്റെ മാതൃക ദുബൈ താമസ-കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ എന്നിവര്‍ നോക്കിക്കാണുന്നു

ദുബൈ: ആധുനിക ശില്‍പകലാ വിസ്മയമായ അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിന്റെ മാതൃക യു എഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് സമ്മാനിക്കാന്‍ തയ്യാറെടുക്കുകയാണ് തിരൂര്‍ ബി പി അങ്ങാടിക്കടുത്ത കണ്ണംകുളം സ്വദേശി അലയന്‍കടവത്ത് കോയക്കുട്ടി.
മരത്തടിയില്‍ തീര്‍ത്ത ഗ്രാന്റ് മസ്ജിദ് ഒന്നര മീറ്റര്‍ ചുറ്റളവിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. മൂന്ന് മാസം എടുത്ത് മാവ്, പ്ലാവ്, അയനി, തേക്ക് എന്നീ മരങ്ങളിലാണ് ഈ വിസ്മയം രൂപം കൊണ്ടിരിക്കുന്നത്. മരത്തടിയില്‍ നിരവധി ശില്‍പങ്ങള്‍ തീര്‍ത്തിട്ടുള്ള കോയക്കുട്ടി തന്റെ കലാസൃഷ്ട്ടികള്‍ ദുബൈ ഫെസ്റ്റിവലില്‍ പ്രദര്‍ശന അനുമതി തേടിയാണ് യു എ ഇയില്‍ എത്തിയിട്ടുള്ളത്.
വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ അബുദാബി ശൈഖ് സായിദ് മസ്ജിദ് സന്ദര്‍ശിച്ച അവസരത്തിലാണ് കോയക്കുട്ടി ഈ മസ്ജിദിന്റെ മാതൃക യു എ ഇ ഭരണാധികാരിക്ക് സമ്മാനിക്കാന്‍ താത്പര്യമെടുത്തത്.
ദുബൈ കെ എം സി സിയുടെ സഹായത്തോടെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് സമ്മാനിക്കുന്നതിന് ആവശ്യമായ നിയമപരമായ കര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കാത്തിരിക്കുകയാണ് ഈ പ്രതിഭ.