മുംബൈയിലെ ചേരിയില്‍ തീപ്പിടുത്തം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

Posted on: December 7, 2015 3:26 pm | Last updated: December 7, 2015 at 3:33 pm
SHARE

MUMBAI FIREമുംബൈ: മുംബൈയില്‍ ഒരു ചേരിയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. കണ്ടിവാലി ഈസ്റ്റിലെ ദാമു നഗര്‍ ചേരിയിലാണ് തീപ്പിടുത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചക്ക് 12.30ഒാടെയായിരുന്നു സംഭവം. 16 അഗ്നിശമന സേനകള്‍ തീ അണക്കാന്‍ ശ്രമം തുടരുകയാണ്.

ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. 30ഒാളം സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി തവണ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here