മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കുക: നേതാക്കള്‍

Posted on: December 6, 2015 12:12 am | Last updated: December 6, 2015 at 12:12 am

കോഴിക്കോട്: സ്‌നേഹമാണ് വിശ്വാസം എന്ന പ്രമേയത്തില്‍ ജനുവരി പത്തിന് മര്‍കസ് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വിജയിപ്പിക്കണമെന്ന് സുന്നി നേതാക്കള്‍. സമകാലിക ലോകത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ) മുന്നോട്ടുവെച്ച സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും സ്‌നേഹവും നീതിയും സഹിഷ്ണുതയും നിറഞ്ഞ അന്തരീക്ഷം നിലനിര്‍ത്താനും മീലാദ് സമ്മേളനം ആഹ്വാനം ചെയ്യും.
സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മതപണ്ഡിതരും നേതാക്കളും സംബന്ധിക്കും. സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, എസ് ജെ എം പ്രസി. സയ്യിദ് അലി ബാഫഖി തങ്ങള്‍, എസ് എം എ പ്രസി. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, എസ് വൈ എസ് പ്രസി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എസ് എസ് എഫ് പ്രസി. എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അഭ്യര്‍ഥിച്ചു.