ഭിന്നശേഷി ദിനം ആചരിച്ചു

Posted on: December 4, 2015 2:42 pm | Last updated: December 4, 2015 at 2:42 pm

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ഡി ഇ ഐ സിയും തിരൂരങ്ങാടി ജേസീസും സംയുക്തമായി ഭിന്നശേഷി ദിനാചരണവും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ നിര്‍വഹിച്ചു. പരപ്പനങ്ങാടി കോടതിയിലെ മുന്‍ഷിഫ് ജഡ്ജ് എം ആര്‍ ശശി മുഖ്യാഥിതിയായിരുന്നു. ഡോ. വിനോദ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. തിരൂരങ്ങാടി ജേസീസ് വിദ്യാര്‍ഥികള്‍ക്കുളള കിറ്റ് വിതരണവും നടത്തി.
തിരൂര്‍: ജില്ലാ ആസ്പത്രിയില്‍ ഒരുക്കിയ വരം-2015 അന്തരാഷ്ട്ര ഭിന്നശേഷി ദിനാചരണം മലയാള സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനംചെയ്തു. ആരോഗ്യ ക്യാമ്പ് ഉദ്ഘാടനം ഐ എം എ സംസ്ഥാന പ്രസിഡന്റ്് ഡോ. എ വി ജയകൃഷ്ണന്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് അധ്യക്ഷത വഹിച്ചു. ഓക്‌സില്ലം നവജ്യോതി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നൂര്‍ ജലീല ദിനാചരണ സന്ദേശം നല്‍കി. ഡി എം ഒ ഡോ. ഉമര്‍ ഫാറൂഖ് ഉപകരണ കൈമാറ്റം നടത്തി.
തിരൂരങ്ങാടി: ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കേരള വികലാംഗ സഹായ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുച്ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ചെമ്മാട് ബോധവത്കരണ റാലി നടത്തി. അഡീഷണല്‍ എസ് ഐ അനിയപ്പന്‍ ഫഌഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് നാമദേവന്‍ താനൂര്‍, കെ നൗശാദ,് ഇബ്‌റാഹീം ചെട്ട്യാര്‍മാട്, പി വി എസ് പടിക്കല്‍, പി കെ അബ്ദുറഹ്മാന്‍, മുസ്തഫ ചെമ്മാട്, സി റസാഖ് പ്രസംഗിച്ചു. റാലിക്ക് സുഹൈല്‍ ചേലേമ്പ്ര, ബാവ മമ്പുറം, പി പി സൈതലവി, വിശ്വന്‍ മംഗലം, ശിഹാബ് കൂര്‍മത്ത് നേതൃത്വം നല്‍കി.
പരപ്പനങ്ങാടി: പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹാ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ കലാപരിപാടികളോടെ ഭിന്നശേഷി വാരാചരണം സമാപിച്ചു. സമാപന പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികളുടെ റാലിയും സമ്മാനദാനവും നടത്തി.
പി ടി എ പ്രസിഡന്റ് അഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. മലപ്പുറം കുടുംബശ്രീ അസി. കോ ഓഡിനേറ്റര്‍ ഇ ഒ അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ ജാസ്മിന്‍, ഹെഡ്മാസ്റ്റര്‍ ദാസന്‍, അബ്ദുല്‍ ലത്വീഫ് തെക്കേപ്പാട്ട്, ഷക്കീല ടീച്ചര്‍, അനില്‍ മാസ്റ്റര്‍ പ്രസംഗിച്ചു.