ഐ ഇ ബി ഐയുടെ ‘മില്‌നേ മദ്‌റസ’ ക്യാമ്പയിന് തുടക്കമായി

Posted on: December 4, 2015 5:10 am | Last updated: December 4, 2015 at 12:10 am

ന്യൂഡല്‍ഹി: ഇസ്‌ലാമിക് എജ്യുക്കേഷനല്‍ ബോര്‍ഡ്് ഓഫ് ഇന്ത്യ(ഐ ഇ ബി ഐ )യുടെ ആഭിമുഖ്യത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന ‘മില്‍നേ മദ്‌റാസ’ ക്യാമ്പയിന്‍ അഹമ്മദാബാദിലെ മദ്‌റസ ഫൈസാനെ ശാഹെ ആലമില്‍ തുടക്കമായി.
ഐ ഇ ബി ഐ ജനറല്‍ മാനേജര്‍ അമീന്‍ ഹസ ന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മദ്‌റസകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുള്ളത്. ബോര്‍ഡ് സാരഥികളുടെ മദ്‌റസാ സന്ദര്‍ശനം, കെട്ടിട നിര്‍മാണം, ലൈബ്രറി നവീകരണം, മദ്‌റസ അഫിലിയേഷന്‍, പെണ്‍്കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, സഹായവിതരണം, കമ്പ്യൂട്ടര്‍ ലാബ് നിര്‍മാണം, മെഡിക്കല്‍ ക്യാമ്പ്, ട്രെയിനിംഗ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ പദ്ധതികള്‍ക്കാണ് ക്യാമ്പയിന്‍ പ്രാമുഖ്യം നല്‍കുന്നത്.
വിവിധ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടേയും വിദ്യാഭ്യാസ വിചക്ഷണരുടേയും സഹകരണതോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങില്‍ ഫൈസാനെ ശാഹെ ആലം ഗ്രൂപ്പ്് ഓഫ് മദ്‌റസ ഡയറക്ടര്‍ ഹാഫീസ് യൂസുഫ് റിസ്‌വി അധ്യക്ഷത വഹിച്ചു, മുഹമ്മദ് അയ്യൂബ് റിസ്‌വി, ഗുലാം യാസീന്‍ റിസ്‌വി, അഹമ്മദ് ഫിറോസ്, അലി സഖാഫി എന്നിവര്‍ പങ്കെടുത്തു.