ആകര്‍ഷണീയമായി വ്യോമ പ്രദര്‍ശനം

Posted on: December 3, 2015 7:24 pm | Last updated: December 3, 2015 at 9:13 pm
അബുദാബി കോര്‍ണിഷില്‍ നടന്ന വ്യോമ പ്രദര്‍ശനം
അബുദാബി കോര്‍ണിഷില്‍ നടന്ന വ്യോമ പ്രദര്‍ശനം

അബുദാബി: ദേശീയദിനത്തോടനുബന്ധിച്ച് വ്യോമയാന വകുപ്പ് കോര്‍ണിഷില്‍ ഒരുക്കിയ വ്യോമയാന പ്രദര്‍ശനം ഏറെ ആകര്‍ഷണീയമായി. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് 20 മിനിറ്റ് നീണ്ടുനിന്ന പ്രദര്‍ശനത്തില്‍ ഏഴ് വിമാനങ്ങള്‍ ആകാശത്ത് മായാജാലമൊരുക്കിയത്. ദേശീയ പതാകയുടെ ചുവപ്പ്, പച്ച, വെള്ള, കറുപ്പ് നിറങ്ങളില്‍ കലര്‍ന്ന പതാകയാണ് അന്തരീക്ഷത്തില്‍ മായാ വിസ്മയമൊരുക്കി.
ഒരു ഡസനിലധികം അഭ്യാസങ്ങളാണ് വിമാനങ്ങള്‍ നടത്തിയത്. ഒരാഴ്ച നീണ്ടുനിന്ന പരിശീലനത്തിന് ശേഷമാണ് അഭ്യാസമൊരുക്കിയത്.
ആഘോഷത്തിന്റെ ഭാഗമായി അല്‍ വത്ബ ഹെറിറ്റേജ് ഫെസ്റ്റിവല്‍ വേദിയിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ അറബി വംശജരും സ്വദേശികളും സംയുക്തമായി ഒരുക്കിയ ബാന്റ് മേളവും സംഗീത വിരുന്നും ഫെസ്റ്റിവല്‍ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായി.