ബിജു രാധാകൃഷ്ണന്‍ തെളിവുണ്ടെന്ന് പറഞ്ഞത് നന്നായി; ഹാജരാക്കട്ടെ: മുഖ്യമന്ത്രി

Posted on: December 3, 2015 4:06 pm | Last updated: December 3, 2015 at 9:06 pm
SHARE

Oommen-Chandyതിരുവനന്തപുരം: ബിജു രാധാകൃഷ്ണന്‍ സരിതയെ ശാരീരകമായി ഉപയോഗിച്ചതിന് തനിക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞത് നന്നായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്ക് ബന്ധമുണ്ടെന്നും തെളിവില്ലെന്നും പറഞ്ഞിരുന്നെങ്കില്‍ താന്‍ കുടുങ്ങിയേനെ. സോളാര്‍ കമീഷന്‍ പത്താം തീയതി വരെ തെളിവുകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. തെളിവുകള്‍ ഹാജരാക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ വിവാദം തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ്.സോളാര്‍ വിവാദം വീണ്ടും കുത്തിപ്പൊക്കി കരിനിഴലില്‍ നിര്‍ത്താന്‍ നോക്കേണ്ട. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കില്‍ അത് യുഡിഎഫില്‍ നിന്നല്ല. സോളാര്‍ കമീഷനെ നിയോഗിക്കണമെന്ന്‌ പറഞ്ഞവര്‍ പിന്നീട് കക്ഷി ചേര്‍ന്നില്ല. ബിനാമികളാണ് കക്ഷി ചേര്‍ന്നത്. കമീഷനോട് സഹകരിക്കാത്തവരാണ് ബിജു രാധാകൃഷ്ണനെ മറയാക്കുന്നത്. ബിജു രാധാകൃഷ്ണനുമായി അടച്ചിട്ട മുറിയില്‍ എന്താണ് സംസാരിച്ചതെന്ന് മാന്യതകൊണ്ട് പുറത്തു പറയുന്നില്ല. ഇപ്പോള്‍ താന്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സമയമാണ്. എങ്കില്‍പ്പോലും അത് പുറത്തുപറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here