കാലിഫോര്‍ണിയയില്‍ വെടിവെപ്പ്; 14 മരണം, രണ്ട് അക്രമികളെയും വധിച്ചു

Posted on: December 3, 2015 11:00 am | Last updated: December 3, 2015 at 11:52 am
SHARE

California shootingകാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ വന്‍ വെടിവെപ്പ്. 14 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. ആയുധധാരികളായ രണ്ട് പേരെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്.. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ ശരീരത്തില്‍ വന്‍ പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ കെട്ടിവെച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. സെയ്ത് റിസ് വാന്‍ ഫാറൂഖ് (28), തശ്ഫീന്‍ മാലിക്ക് (27) എന്നിവരാണ് വധിക്കപ്പെട്ടതെന്ന് യുഎസ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഭിന്നശേഷിയുള്ളവരുടെ കേന്ദ്രമായ സാന്‍ബെര്‍ണാഡിനോ കമ്യൂണിറ്റി സെന്ററിലെ ഹോളിഡേ പാര്‍ട്ടിക്കിടെയാണ് ആക്രമണമുണ്ടായത്. ബുള്ളറ്റ് പ്രൂഫ് ധരിച്ച മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2012ല്‍ കണക്ടികട്ടിലെ ന്യൂട്ടണ്‍ സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് ശേഷം അമേരിക്കയില്‍ നടക്കുന്ന എറ്റവും വലിയ വെടിവെപ്പാണ് ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here