നാലാം ടെസ്റ്റ്: ആദ്യ ദിനം ഇന്ത്യ ഏഴിന് 231

Posted on: December 3, 2015 4:50 pm | Last updated: December 3, 2015 at 5:16 pm
SHARE

228267.3

ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്‌ലയിലെ ഇന്ത്യാ-ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റില്‍ ആദി ദിനം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയില്‍. 89 റണ്‍സുമായി അജിന്‍ക്യ രഹാനെയും 6 റണ്‍സുമായി അശ്വിനുമാണ് ക്രീസില്‍. മുരളി വിജയ് (12), ശിഖര്‍ ധവാന്‍ (33), ചേതേശ്വര്‍ പൂജാര (14), കോഹ്‌ലി (44), രോഹിത് ശര്‍മ (1), വൃദ്ധിമാന്‍ സാഹ (1), രവീന്ദ്ര ജഡേജ (24) എന്നിവരാണ് പുറത്തായത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി പീഡ്ട്ട് നാല് വിക്കറ്റും ആബട്ട് മൂന്ന് വിക്കറ്റും നേടി. സ്പിന്നര്‍ അമിത് മിശ്രയെ മാറ്റി പകരം മീഡിയം പേസര്‍ ഉമേഷ് യാദവിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് ടെസ്റ്റുകളില്‍ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഒരു ടെസ്റ്റ് മഴയെത്തുടര്‍ന്ന് സമനിലയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here