തിരുവനന്തപുരം: ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ അവസാനിപ്പിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ വെള്ളാപ്പള്ളിക്ക് അര്‍ഹതയില്ല. കച്ചവട താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുമായി വെള്ളാപ്പള്ളി എസ്എന്‍ഡിപിയെ ഉപയോഗിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം തന്നെ വിമര്‍ശിക്കാനായി ഉപയോഗിച്ച വിശേഷണങ്ങള്‍ വെള്ളാപ്പള്ളിക്ക് തന്നെയാണ് യോജിക്കുക. രാജ്യതാല്‍പര്യങ്ങള്‍ക്ക് നിരക്കാത്ത അദ്ദേഹത്തിന്റെ സമീപനങ്ങള്‍ക്ക് എതിരെയുണ്ടായ ജനരോഷം തണുപ്പിക്കാന്‍ പല വിശദീകരണങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ല. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും സുധീരന്‍ പറഞ്ഞു.