ഫാറൂഖ് നഈമിയുടെ മദ്ഹുറസൂല്‍ പ്രഭാഷണം നാളെ പാനൂരില്‍ തുടങ്ങും

Posted on: November 30, 2015 11:55 pm | Last updated: November 30, 2015 at 11:55 pm

പാനൂര്‍: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഫാറൂഖ് നഈമിയുടെ മദ്ഹുറസൂല്‍ പ്രഭാഷണം നാളെ പാനൂരില്‍ തുടങ്ങും. ഈമാസം നാലിന് സമാപിക്കും. ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. എസ് വൈ എസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുലത്വീഫ് സഅദി പഴശ്ശിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും.
മൂന്നിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നടത്തും. എസ് വൈ എസ് ജില്ലാ സെക്രട്ടറി അഷ്‌റഫ് സഖാഫി കടവത്തൂരിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ത്വാഹാ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്യും.
സമാപന ദിവസമായ ഡിസംബര്‍ നാലിന് സയ്യിദ് എസ് ബി പി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സ്റ്റേറ്റ് ഉപാധ്യക്ഷന്‍ പാട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ഥന നടത്തും. പ്രഭാഷണം ശ്രവിക്കാന്‍ വിപുലമായ ശബ്ദ വെളിച്ച പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എസ് എസ് എഫ്, എസ് വൈ എസ് സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
പത്ര സമ്മേളനത്തില്‍ അശ്‌റഫ് സഖാഫി കടവത്തൂര്‍, മുനീര്‍ നഈമി കരിയാട്, നവാസ് കൂരാറ, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ പങ്കെടുത്തു.