സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം നിരോധിച്ചത് തെറ്റായിപ്പോയെന്ന് ചിദംബരം; തെറ്റ് അംഗീകരിക്കാന്‍ 27 വര്‍ഷമെടുത്തെന്ന് സല്‍മാന്‍ റുഷ്ദി

Posted on: November 30, 2015 12:34 am | Last updated: November 30, 2015 at 12:34 am

images (1)ഡല്‍ഹി: സല്‍മാന്‍ റുഷ്ദിയുടെ വിവാദ പുസ്തകം ‘സാത്താന്റെ വചനങ്ങള്‍’ (സാത്തനിക് വേഴ്‌സസ്) രാജീവ് ഗാന്ധി സര്‍ക്കാര്‍ നിരോധിച്ചത് തെറ്റായിപ്പോയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. 27 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ സ്വീകരിച്ച നടപടി തെറ്റായിപ്പോയെന്നുള്ള ചിദംബരത്തിന്റെ കുറ്റസമ്മതം. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയാണ് തന്നെ ഇപ്പോള്‍ അലട്ടുന്ന ആഴത്തിലുള്ള പ്രശ്‌നം. ഇടുങ്ങിയ ചിന്താഗതികളുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഇപ്പോള്‍ അതു കൂടുതല്‍ ഇടുങ്ങിയിരിക്കുന്നു. എങ്കിലും ഇടുങ്ങിയ ചിന്താഗതികള്‍ എപ്പോഴും പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് റുഷ്ദിയുടെ പുസ്തകം നിരോധിച്ചത് തെറ്റായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.

എന്നാല്‍ ചിദംബരത്തിന്റെ കുറ്റസമ്മതത്തിനെതിരെ സല്‍മാന്‍ റുഷ്ദി രംഗത്തെത്തി. തെറ്റു തിരുത്താന്‍ എത്ര വര്‍ഷമെടുക്കുമെന്ന ചോദ്യവുമായാണ് അദ്ദേഹം പ്രതികരിച്ചത്. തെറ്റ് അംഗീകരിക്കാന്‍ 27 വര്‍ഷം സമയമെടുത്തുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി.
27 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാജീവ് ഗാന്ധി സര്‍ക്കാര്‍ സ്വീകരിച്ച നടപടി തെറ്റായിപ്പോയെന്നുള്ള ചിദംബരത്തിന്റെ കുറ്റസമ്മതം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1988 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരാണ് ‘സാത്താന്റെ വചനങ്ങള്‍’ നിരോധിച്ചത്. അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്നു ചിദംബരം. അന്ന് ഇറാന്റെ ആത്മീയനേതാവ് ആയിത്തുള്ള ഖമനേയി റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. സാത്താന്റെ വചനങ്ങളി’ലെ മതനിന്ദ ആരോപണത്തിന് റുഷ്ദി പിന്നീട് മാപ്പു പറയുകയും ചെയ്തിരുന്നു.
ഇപ്പോള്‍ എന്ത് കൊണ്ടാണിങ്ങനെ പറയുന്നതെന്ന ചോദ്യത്തിന് 20 വര്‍ഷം മുമ്പ് നിങ്ങള്‍ എന്നോട് ചോദിച്ചിരുന്നെങ്കില്‍ ഇങ്ങനെ തന്നെയാകുമായിരുന്നു എന്റെ മറുപടിയെന്ന് അദ്ദേഹം വിശദീകരിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന് 1980 ല്‍ ഇന്ദിരാഗാന്ധി സമ്മതിച്ചിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.