അസഹിഷ്ണുത: അമീര്‍ഖാനെതിരെ ഉവൈസി

Posted on: November 25, 2015 6:00 am | Last updated: November 25, 2015 at 12:01 am
SHARE

asaduddin-owaisi_1ന്യൂഡല്‍ഹി: ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന രീതിയില്‍ കഴിഞ്ഞ ദിവസം ബോളിവുഡ് താരം ആമിര്‍ ഖാന്റെ പരാമര്‍ശം വിവരക്കേടാണെന്ന് മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി.
നിരവധി കലാപങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴും നമ്മള്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഇത് നമ്മുടെ രാഷ്ട്രമായതുകൊണ്ടാണ് അത് സാധ്യമാകുന്നതെന്നും ഉവൈസി പറഞ്ഞു. ആമിറിന്റെ നിലപാടിനെ അംഗീകരിക്കാനാകില്ലെന്നും വിവരം കെട്ട സംസാരത്തിന് ഒരിക്കലും ചെവികൊടുക്കേണ്ടതില്ലെന്നും ഇവിടെ തന്നെ ജീവിച്ച് രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി കഠിന പ്രയത്‌നം ചെയ്യുകയാണ് വേണ്ടതെന്നും ഉവൈസി പറഞ്ഞു.