ബിജു രമേശിന്റെ ഫ്‌ളാറ്റ്‌ പൊളിക്കാത്തത് ഒത്തുകളിയെന്ന് കേരളാ കോണ്‍ഗ്രസ് എം

Posted on: November 22, 2015 2:12 pm | Last updated: November 22, 2015 at 11:55 pm

biju rameshതിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ നിയമ വിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാത്തിതിനെതിരെ മുഖ്യമന്ത്രിക്ക് കേരളാ കോണ്‍ഗ്രസിന്റെ കത്ത്. തിരുവനന്തപുരം കിഴക്കേക്കോട്ടയിലുള്ള രാജധാനി ബില്‍ഡിങ്‌സ് നിയവിരുദ്ധമായി നിര്‍മ്മിച്ചതാണെന്നും നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് മടി കാണിക്കുന്നൂവെന്നും കത്തില്‍ ആരോപിച്ചു. കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസഫ് എം പുതുശേരിയാണ് കത്ത് നല്‍കിയത്.

ബിജു രമേശിന്റെ കെട്ടിടങ്ങള്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണെന്ന് ചീഫ് സെക്രട്ടറി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കെട്ടിടം പൊളിക്കാന്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ ബിജു രമേശ് കെട്ടിടം പൊളിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിരുന്നു. സ്‌റ്റേക്കെതിരെ അപ്പീല്‍ പോകാന്‍ എ ജി വിശദീകരണം ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് ഫയല്‍ നല്‍കി. എന്നാല്‍ ഒന്നര മാസത്തിലേറെയായിട്ടും റവന്യൂ വകുപ്പ് ഫയല്‍ കൈമാറിയിട്ടില്ലെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആരോപണം.

അതേസമയം ബാര്‍കോഴക്കേസില്‍ കുടുങ്ങിയ മാണി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് ബിജു രമേശ് പറഞ്ഞു.