തമിഴ്‌നാട്ടില്‍ കനത്ത മഴ; മരണം 55 ആയി

Posted on: November 14, 2015 8:09 am | Last updated: November 14, 2015 at 11:10 am
SHARE

TAMILNADUചെന്നൈ: തമിഴ്‌നാട്ടില്‍ വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ശക്തമായി തുടരുന്നു. മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നലെയുണ്ടായ അപകടങ്ങളില്‍ ഏഴ് പേര്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 55 ആയി. 27 പേര്‍ മരിച്ചത് കൂഡല്ലൂര്‍ ജില്ലയിലാണ്. പലയിടങ്ങളിലും റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. സെന്റ് തോമസ് മൗണ്ട് ഉള്‍പ്പെടെയുള്ള ചെന്നൈയുടെ തെക്കന്‍ പ്രദേശങ്ങളില്‍ റെയില്‍വേ അടിപ്പാതകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.
ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, കാഞ്ചീപുരം തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചു. റോഡുകളില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു. വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന റിസര്‍വോയറുകള്‍ നിറഞ്ഞു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ അടുത്ത ബന്ധുവിന് ദുരിതാശ്വാസ നിധിയില്‍ നിന്ന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ജെ ജയലളിത അറിയിച്ചു. ആന്‍ഡമാന്‍ ദ്വീപിന് തെക്കു ഭാഗത്തായി രൂപംകൊണ്ട ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ ലഭിക്കുന്നതിന് ഇടയാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here