കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ എത്തിച്ച വിദേമദ്യവുമായി പുതുപ്പാടി സ്വദേശി പിടിയില്‍

Posted on: November 6, 2015 10:00 pm | Last updated: November 6, 2015 at 10:00 pm
SHARE
താമരശ്ശേരി പോലീസ് പിടികൂടിയ വിദേശമദ്യം
താമരശ്ശേരി പോലീസ് പിടികൂടിയ വിദേശമദ്യം

താമരശ്ശേരി: തിരഞ്ഞെടുപ്പ് വിജയാഹ്ലാദം ലക്ഷ്യമാക്കി കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ എത്തിച്ച വിദേമദ്യവുമായി പുതുപ്പാടി സ്വദേശിയെ താമരശ്ശേരി പോലീസ് അറസ്റ്റ്‌ചെയ്തു. കൈതപ്പൊയില്‍ ആനോറമ്മല്‍ വെള്ളേങ്ങര വി കെ സുബൈറിനെ(25)യാണ് താമരശ്ശേരി എസ് ഐ. എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് അടിവാരം എലിക്കാട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ കെ എല്‍ 57 എല്‍ 8500 നമ്പര്‍ ഓട്ടോ ടാക്‌സിയില്‍ ഒളിപ്പിച്ചുവെച്ച 11 കുപ്പി വിദേശമദ്യം പോലീസ് പിടിച്ചെടുത്തു. വില്‍പ്പനക്കായി വൈത്തിരിയില്‍നിന്നാണ് വിദേശ മദ്യം എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. വാഹനവും പോലീസ് കസ്റ്റഡിയിലെട്ടുത്തു. പ്രതിയെ ഇന്ന് താരമശ്ശേരി കോടതിയില്‍ ഹാജറാക്കും.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി മലയോര മേഖലയിലേക്ക് വന്‍തോതില്‍ വിദേശമദ്യം ഒഴുക്കുന്നുണ്ടെന്നാണ് വിവരം. മാഹിയില്‍ നിന്നും വൈത്തിരിയില്‍നിന്നുമാണ് വാഹനങ്ങളില്‍ വിദേശ മദ്യം എത്തിക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള തിരക്കിനിടയില്‍ പരിശോധന ശക്തമാക്കാന്‍ പോലീസിന് കഴിയാത്തതാണ് വിദേശമദ്യ ലോപികള്‍ക്ക് തുണയാവുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here