താജുല്‍ ഉലമ രണ്ടാം ആണ്ട്: സ്വാഗതസംഘമായി

Posted on: November 5, 2015 5:31 am | Last updated: November 5, 2015 at 12:32 am

എട്ടിക്കുളം: താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ രണ്ടാം ആണ്ട് നേര്‍ച്ചയുടെ നടത്തിപ്പിന് 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനായി സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരെയും കണ്‍വീനറായി സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.
സംഘാടക സമിതി: സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ (ചെയര്‍.), യൂസുഫ് ഹാജി പെരുമ്പ (വര്‍ക്കിംഗ് ചെയര്‍.) എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി (ജന. കണ്‍.), എം ടി പി ഇസ്മാഈല്‍ (വര്‍ക്കിംഗ് കണ്‍.). യോഗത്തില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ പ്രാര്‍ഥന നിര്‍വഹിച്ചു.
സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, അഷ്‌റഫ് സഖാഫി കടവത്തൂര്‍, മുഹ്‌യദ്ദീന്‍ സഖാഫി മാട്ടൂല്‍, മുഹമ്മദ് മിസ്ബാഹി ചൊക്ലി, മുഹമ്മദ് റഫീഖ് അമാനി, അബ്ദുല്‍ കരീം സഅദി മുട്ടം, ബി എ അലി മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി മൗലവി ഓണപ്പറമ്പ്, സിദ്ദീഖ് സഖാഫി വായാട്, സിറാജ് ഇരിവേരി, ഹാരിസ് അബ്ദുല്‍ ഖാദര്‍ മാട്ടൂല്‍, എം ടി പി ഇസ്മാഈല്‍ സംബന്ധിച്ചു.