അസഹിഷ്ണുതയ്‌ക്കെതിരെ ഇന്ന് കോണ്‍ഗ്രസിന്റെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

Posted on: November 3, 2015 10:07 am | Last updated: November 3, 2015 at 12:37 pm
SHARE

pranab--soniyaന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ഇന്ന് വൈകീട്ട് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി, അംഗങ്ങള്‍, കോണ്‍ഗ്രസ് എംപിമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സോണിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. എഴുത്തുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഉണ്ടാകുന്ന അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് സോണിയ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here