മഹ്ദ് അല്‍ ഉലൂം സ്‌കൂള്‍ കലാമേള സമാപിച്ചു.

Posted on: November 2, 2015 2:05 pm | Last updated: November 2, 2015 at 2:05 pm
SHARE

unnamedജിദ്ദ മദാഇന്‍ അല്‍ ഫഹദ്: മഹ്ദ് അല്‍ ഉലൂം സ്‌കൂള്‍ കലാമേള (‘കള്‍ച്ചറല്‍ ഫിയസ്റ്റ 2015’)വര്‍ണാഭമായ കലാപരിപാടികളോടെ പരിസമാപ്തി കുറിച്ചു.വിദ്യാര്‍ത്ഥികളുടെ നൈസര്‍ഗ്ഗിക വാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട കള്‍ച്ചറല്‍ ഫിയസ്റ്റ 2015 കിലോ പത്ത് അല്‍ അഫ്‌റാഹ് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ അരങ്ങേറി. മാസ്റ്റര്‍ മുഹമ്മദ് സ്വഫ്‌വാന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങ് ഇന്ത്യന്‍ കോണ്‍സുലേറ്റ് എച്ച് ഒ സി യും എഡുക്കേഷന്‍ കോണ്‍സലുമായ മുഹമ്മദ് റാഖിബ് ഖുറേഷി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ചക്കും വികസനത്തിനും പാഠ്യ വിഷയങ്ങള്‍ക്കു പുറമെ പാഠ്യേതര മേഖലയിലും ഊന്നല്‍ നല്‍കിയുള്ള ഇത്തരം പരിപാടികള്‍ അത്യന്താപേക്ഷിതമാണെന്നും സംസ്‌കാരമുള്ള ഒരു സമൂഹമായി വരും തലമുറകളെ മാറ്റിയെടുക്കുന്നതിന് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഡയറക്ടര്‍മാരായ അബ്ദദു റഉഫ് പൂനൂര്‍, അബ്ദുറഹിം വണ്ടൂര്‍, മുജീബ് റഹ്മാന്‍ എ ആര്‍ നഗര്‍, സ്‌കൂള്‍ ഓപറേഷന്‍സ് മാനേജര്‍ യഹ്‌യ ഖലീല്‍ നൂറാനി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
സ്‌കൂള്‍ ഡയറക്ടര്‍ അബ്ദദു റഉൂഫ് പൂനൂര്‍ കോണ്‍സല്‍ മുഹമ്മദ് റാഖിബ് ഖുറേഷിക്ക് മൊമെന്‍ോ സമ്മാനിച്ചു. മദ്രസാ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ ഡോക്ടര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് വിതരണം ചെയ്തു. കലാമേളയോടനുബന്ധിച്ചു രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച ഹോം ക്വിസ്സ് വിജയികളില്‍ നിന്നു നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുത്ത രക്ഷിതാവിനുള്ള ഉപഹാരം ചടങ്ങില്‍ സമ്മാനിച്ചു. അക്കാഡമിക് എക്‌സിക്യുട്ടീവ് ഓഫീസര്‍ മരക്കാര്‍ പുളിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍ചാര്‍ജ് അഷ്‌റഫ് പൂനൂര്‍, ഹസ്സന്‍ സഖാഫി, മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു. സ്‌കൂള്‍ സൂപ്രണ്ട് മന്‍സൂര്‍ അലി മണ്ണാര്‍ക്കാട് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഷൗക്കത്ത് അലി താനൂര്‍ നന്ദിയും പറഞ്ഞു.

unnamed (1)

തുടര്‍ന്നു നടന്ന കലാപരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ക്കു നവ്യാനുഭൂതി പകരുന്നതായിരുന്നു. വിവിധ ഭാഷകളിലുള്ള പ്രസംഗം, ഗാനം, സമൂഹ ഗാനം, സൗദി അറേബ്യയുടെ പാരമ്പര്യ തനിമ വിളിച്ചോതുന്ന വിവിധ നൃത്ത രൂപങ്ങള്‍, ഉത്തരേന്ത്യന്‍ കലാ രൂപമായ ഖവാലി, മലബാര്‍ നാടന്‍ കലാ രൂപങ്ങളായ ദഫ് മുട്ട്, കോല്‍ക്കളി, തുടങ്ങി വിവിധ ഇനം പരിപാടികള്‍ അരങ്ങേറി. അധ്യാപകരായ മന്‍സൂര്‍ സി.കെ., ശിഹാബ് നീലാമ്പ്ര, , സയ്യിദ് ശിഹാബ്, അദ്‌നാന്‍ അന്‍വര്‍, ശശിധരന്‍, സ്വാലിഹ്, മുഹമ്മദ് റമീസ്, അന്‍വര്‍, മന്നാന്‍ ഷക്കീബ്, അക്ബര്‍ അലി, അലി ബുഖാരി, കാസിം, റിയാസ്, ആലിക്കുട്ടി, മുഹമ്മദ് ഇസ്‌ലാം, മുഹമ്മദ് ഇംറാന്‍, ബര്‍ക്കത്ത് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.