ജബൂത്ത് ഫെറിക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍

Posted on: November 1, 2015 6:10 pm | Last updated: November 1, 2015 at 6:10 pm
SHARE

&MaxW=640&imageVersion=default&AR-151029173അബുദാബി: അബുദാബി നഗരത്തിന് ചുറ്റും ജബൂത്ത് ഫെറി സര്‍വീസിന് അടുത്ത വര്‍ഷം മൂന്ന് സ്റ്റോപ്പുകള്‍കൂടി അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് എമിറേറ്റിലെ ആദ്യ സ്വകാര്യ ഫെറി സര്‍വീസിന് തുടക്കമായത്. കോര്‍ണിഷ്, അല്‍ ബന്ദാര്‍, സാദിയാത്ത് ഐലന്റിലെ ല്യൂറേ അബുദാബി എന്നിവിടങ്ങളിലാണ് നിലവില്‍ ഫെറി സര്‍വീസിന് സ്റ്റേഷനുകളുള്ളത്. ഇത്തിഹാദ് ടവേര്‍സ്, ഫെയര്‍ മൗണ്ട്, ബാബ് അല്‍ ബഹര്‍, യാസ് മറീന, അബുദാബി മാള്‍ എന്നിവിടങ്ങളിലായി അഞ്ച് സ്റ്റോപ്പുകളും ഫെറിക്കുണ്ട്.
ജല ഗതാഗതത്തിന് അതിവേഗ ബോട്ട് സര്‍വീസുകള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ജബൂത്ത് ഫെറി സര്‍വീസെന്ന് ഫിനാന്‍ഷ്യല്‍ ഹെഡ് തോമസ് റിബോളിനി വ്യക്തമാക്കി. ബോട്ടുകള്‍ 15-30 നോട്ടിക്കല്‍ മൈലിന് ഇടയിലാവും മണിക്കൂറില്‍ സഞ്ചരിക്കുക. ഇതോടൊപ്പം വേഗം കുറഞ്ഞ ഫെറി സര്‍വീസ് കൂടി ആരംഭിച്ചിട്ടുണ്ട്. അതിവേഗ ഫെറി സര്‍വീസിന് ഭാവിയില്‍ രണ്ടോ മൂന്നോ സ്റ്റോപ്പുകളാണ് കൂടുതലായി ഉണ്ടാവുക. ഇതില്‍ ഒരെണ്ണം സാദിയാത്ത് ഐലന്റിലെ ല്യൂറേ അബുദാബിയില്‍ അനുവദിക്കണമെന്ന് ടി ഡി ഐ സിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ബോട്ട് സര്‍വീസിന് കോര്‍ണിഷിനൊപ്പം കൂടുതല്‍ ജെട്ടികള്‍ ആവശ്യമാണ്. അബുദാബി നഗരസഭയുമായി സഹകരിച്ച് ഇവക്ക് വേണ്ട നടപടി സ്വീകരിക്കും. അല്‍ ബന്ദറില്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യത്തിലായിരിക്കും ഫെറി സര്‍വീസിന് സ്റ്റോപ്പ് അനുവദിക്കുക.
2016ന്റെ അവസാന മൂന്ന് മാസത്തിനിടയിലാവും കോര്‍ണിഷില്‍ സ്റ്റോപ്പൊരുക്കുക. ല്യൂറേ അബുദാബിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാവും ഇവിടെ സ്റ്റോപ്പ് സജ്ജമാക്കുക. വേഗം കുറഞ്ഞ ബോട്ട് സര്‍വീസുകളും ആരംഭിക്കും. അഞ്ചു മുതല്‍ 15 വരെ നോട്ടിക് മൈല്‍ വേഗമായിരിക്കും ബോട്ടുകള്‍ക്കുണ്ടാവുക. ഇതിനുള്ള ബോട്ടുകളുടെ രൂപകല്‍പന അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. 60 മുതല്‍ 80 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാവും. ജബൂത്ത് മറൈന്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റേര്‍സാണ് സര്‍വീസിന്റെ മേല്‍നോട്ടം വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവര്‍ക്ക് 150 ദിര്‍ഹവും കുട്ടികള്‍ക്ക് 95 ദിര്‍ഹംസുമായിരിക്കും പോയിവരാനുള്ള ടിക്കറ്റ് നിരക്ക്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 140, 90 നിരക്കുകളില്‍ ടിക്കറ്റ് ലഭിക്കും.
ചെറിയ കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. അബുദാബി മാളില്‍ നിന്ന് യാസ് മറീനയിലെത്താന്‍ 55 മിനിറ്റും അവിടെ നിന്ന് ഫെയര്‍മൗണ്ടിലേക്ക് 35 മിനിറ്റും ഫെയര്‍മൗണ്ടില്‍ നിന്ന് ഇത്തിഹാദ് ടവേര്‍സിലേക്ക് 35 മിനിറ്റും തിരിച്ച് അബുദാബി മാളിലേക്ക് 50 മിനിറ്റുമായിരിക്കും സര്‍വീസിനെടുക്കുകയെന്നും തോമസ് റിബോളിനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here