രാഷ്ട്രീയത്തിനപ്പുറം നാടിന്റെ വികസന സ്വപ്‌നങ്ങള്‍ പങ്കുവെച്ച് നവോദയ ഗ്രാമസദസ്സ്

Posted on: October 29, 2015 9:40 am | Last updated: October 29, 2015 at 9:40 am
SHARE

അമ്പലവയല്‍: നാടിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി കുറച്ച് സമയത്തേക്ക് രാഷ്ട്രീയം മറന്ന് സ്ഥാനാര്‍ത്ഥികളും നാട്ടുകാരും ഒന്നിച്ചപ്പോള്‍ ഉരുത്തിരിഞ്ഞത് ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റാനുതകുന്ന വികസന കാഴ്ചപ്പാടുകള്‍. കരടിപ്പാറ നവോദയ ഒരുക്കിയ ഗ്രാമസദസ്സിലാണ് കരടിപ്പാറയുടെ വികസനത്തിലൂന്നി മുഖാമുഖ ചര്‍ച്ച നടന്നത്.
എല്‍ ഡിഎഫ്,യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളായ വി.പി ബോസ്, പിഎം റഫീഖ്, മദന്‍ലാല്‍ എന്നിവരാണ് വോട്ടര്‍മാര്‍ക്ക് മുമ്പില്‍ തങ്ങളുടെ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്.
ജയ്ഹിന്ദ് ടി.വി റിപ്പോര്‍ട്ടര്‍ പി.എം ഷബീര്‍ മോഡറേറ്ററായി. കരടിപ്പാറയുടെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി, ഗ്രാമീണ റോഡുകളുടെ പൂര്‍ത്തീകരണം, തുടര്‍ച്ചയായ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം തുടങ്ങിയവക്കൊപ്പം നവോദയ ക്ലബ്ബിനോട് ചേര്‍ന്നുള്ള വില്ലേജ് ടൂറിസം പദ്ധതിയും ഉള്‍പ്പെട്ട വികസന രേഖക്ക് ഗ്രാമസദസ്സ് രൂപം നല്‍കി.
നവോദയ ഭാരവാഹികളായ പി.പി റഷീദ്, കെ. ഷമീര്‍, നാരായണന്‍ കുട്ടി, കെ. ഹസന്‍ എന്നിവര്‍ ചേര്‍ന്ന പ്രസീഡിയം ചര്‍ച്ചകള്‍ ക്രോഡീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here