ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

Posted on: October 28, 2015 7:07 pm | Last updated: October 28, 2015 at 7:07 pm
SHARE

share market loseമുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 213.68 പോയിന്റ് നഷ്ടത്തില്‍ 27039.76ലും നിഫ്റ്റി 61.70 പോയിന്റ് താഴ്ന്ന് 8171.20ലുമാണ് വ്യാപാരം അവസാനിപ്പിച്ച്.

1161 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1489 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, എന്‍ ടി പി സി, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും സിപ്ല, ഭാരതി, ഒ എന്‍ ജി സി, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here