ഫാസിസത്തെ അപലപിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രമേയം

Posted on: October 23, 2015 7:05 pm | Last updated: October 24, 2015 at 12:12 am

sahithya academyന്യൂഡല്‍ഹി: ഒടുവില്‍ എഴുത്തുകാരുടെ പ്രതിഷേധം ഫലം കണ്ടു. രാജ്യത്ത് നടക്കുന്ന സാംസ്‌കാരിക ഫാസിസത്തിനെതിരെ കേന്ദ്ര സാഹിത്യ അക്കാദമി പ്രമേയം പാസാക്കി. എം എം കല്‍ബുര്‍ഗി അടക്കമുള്ള എഴുത്തുകാരുടെ കൊലപാതകത്തെ സാഹിത്യ അക്കാദമി പ്രമേയത്തിലൂടെ അപലപിച്ചു. അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയവരോട് അത് തിരിച്ചു വാങ്ങണമെന്നും രാജിവെച്ചവരോട് രാജി പിന്‍വലിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മലയാളി എഴുത്തുകാരായ സാറാ ജോസഫ്, പി കെ പാറക്കടവ് തുടങ്ങിയവരടക്കം നിരവധി എഴുത്തുകാരാണ് അവാര്‍ഡുകള്‍ തിരിച്ചു കൊടുത്ത് പ്രതിഷേധിച്ചത്. കല്‍ബുര്‍ഗി വധത്തില്‍ അക്കാദമിയുടെ മൗനത്തില്‍ പ്രതിഷേധിച്ച് സച്ചിതാനന്ദന്‍ അടക്കമുള്ളവര്‍ അക്കാദമിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.