ഗോദ്‌സെയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിനമായി ആചരിക്കുമെന്ന് ഹിന്ദു മഹാസഭ

Posted on: October 21, 2015 5:23 pm | Last updated: October 22, 2015 at 12:15 am
SHARE

nathuram-godse1ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോദ്‌സെയെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിനമായി അചരിക്കാന്‍ ഹിന്ദു മഹാസഭ തീരുമാനിച്ചു. നവംബര്‍ 15 ആണ് ഗോദ്‌സെയെ തൂക്കിക്കൊന്നത്. രാജ്യമൊട്ടുക്കുമുള്ള 120 കേന്ദ്രങ്ങളില്‍ ജില്ലാ തലത്തില്‍ ബലിദാന്‍ ദിനമായി ആചരിക്കാന്‍ നിര്‍ദേശം നല്‍കിയതായി അഖില ഭാരത് ഹിന്ദു മഹാസഭ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക്ക് അറിയിച്ചു. ഗോദ്‌സെക്ക് ക്ഷേത്രം നിര്‍മിക്കാനുള്ള ഹിന്ദു മഹാസഭയുടെ തീരുമാനം നേരത്തെ വിവാദമായിരുന്നു.
ഗാന്ധിജിയേക്കാള്‍ വലിയ രാജ്യസ്‌നേഹിയായിരുന്നു ഗോദ്‌സെയെന്ന് കൗശിക് പറഞ്ഞു. ഗോദ്‌സെ ഗാന്ധിയെ കൊന്നത് എന്തിനാണെന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണ് ബലിദാന്‍ ദിവസ്. ഗോദ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോദ്‌സെ എഴുതിയ ‘ഗാന്ധിവധം എന്തുകൊണ്ട്’ എന്ന പുസ്തകം ഈ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുമെന്ന് കൗശിക് എക്കണോമിക് ടൈംസിനോട് പറഞ്ഞു. ബിര്‍ല മന്ദിറിന് അടുത്തുള്ള ഹിന്ദു മഹാസഭ ഓഫീസിലാണ് ഡല്‍ഹിയിലെ ചടങ്ങെന്നും കൗശിക് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here