ബി ജെ പി ജില്ലാപ്രസിഡന്റിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം

Posted on: October 16, 2015 9:41 am | Last updated: October 16, 2015 at 9:41 am
SHARE

പാലക്കാട്: കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശോഭാസുരേന്ദ്രനെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപണവിധേയനായ ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്താന്‍ എതിര്‍ ഗ്രൂപ്പ് നീക്കം തുടങ്ങി.
ലോട്ടറി മാര്‍ട്ടിനുവേണ്ടി പ്രവര്‍ത്തിച്ച സംഭവത്തില്‍ ബി ജെ പി സസ്‌പെന്റു ചെയ്ത വി നടേശന്‍, 2010ല്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പുറത്തിരുന്ന മുന്‍ കൗണ്‍സിലര്‍ പി സാബു എന്നിവര്‍ക്ക് ആദ്യഘട്ടത്തില്‍ ബി ജെ പി സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് വി നടേശനും, പി സാബുവും ആര്‍ എസ് എസ് നേതാക്കളെ കണ്ട് അവര്‍ക്കു മുന്നില്‍ കീഴടങ്ങി പുതിയ മുഖവുമായി എത്തിയതോടെയാണ് സീറ്റ് ലഭിച്ചത്.
ആരോപണ വിധേയരെങ്കിലും ബി ജെ പിയിലെ ഇരുവര്‍ക്കുമെതിരെ സി കൃഷ്ണകുമാര്‍ നടത്തിയ നീക്കങ്ങള്‍ അങ്ങാടിപ്പാട്ടയതോടെയാണ് ബി ജെ പി സ്ഥാനാര്‍ഥികള്‍ ജില്ലയില്‍ ഗ്രൂപ്പു തിരി ഞ്ഞ് അണിനിരന്നിരിക്കുന്നത്. ബി ജെ പി ജില്ലാ നേതൃത്വത്തിലെ അനീതികള്‍ക്കെതിരെ നമോ വിചാര്‍ മഞ്ചിന് നേതൃത്വം നല്‍കി പടനയിച്ച പി സാബുവിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുകയും സ്ഥാനങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
സംസ്‌ക്കാര ശൂന്യനായ ശിവരാജനെയും പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പി വി രാജേഷിനൊപ്പം അഴിമതിക്ക് കൂട്ടുനിന്ന കൃഷ്ണകുമാറിനെതിരെയും ജനകീയ പ്രതിഷേധം ബി ജെ പിയില്‍ ശക്തമായി. കൃഷ്ണകുമാറിന്റെ ചീത്തപ്പേര് ഒഴിവാക്കാനാണ് പി വി രാജേഷിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ആര്‍ എസ് എസ് ശക്തമായ മുന്നറിയിപ്പു നല്‍കിയത്.
മുന്‍ കൗണ്‍സിലറും ആര്‍ എസ് എസ് നേതാവുമായ പഴയ പടക്കുതിരക്ക് സീറ്റു നല്‍കിയതും ആര്‍ എസ് എസിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു. എസ് എന്‍ ഡി യുമായി ചര്‍ച്ച നടത്താന്‍പോലും കഴിയാതിരുന്ന തും ബിജെപി ഗ്രൂപ്പുപോരും വ രും ദിവസങ്ങളില്‍ ശക്തമാകും.

തിരിച്ചറിയല്‍ കാര്‍ഡ് കൈപറ്റണം
പാലക്കാട്: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ പുതിയതായി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്ത് തിരിച്ചറിയല്‍ കാര്‍ഡ് കൈപറ്റാത്തവര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലെത്തി അവ ഉടന്‍ കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.