ഒരു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Posted on: October 13, 2015 6:39 pm | Last updated: October 13, 2015 at 9:31 pm
SHARE

2459371751ഷാര്‍ജ: അല്‍ റഹ്മാനിയ ജില്ലയിലെ വില്ലക്ക് സമീപം ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെയാണ് വില്ലയുടെ വാതിലിനരികില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഷാര്‍ജ പോലീസ് കുഞ്ഞിനെ പരിശോധനക്കായി അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിന് ആവശ്യമായ കുത്തിവെപ്പുകള്‍ നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിക്ക് കൈമാറുമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടുമാസത്തിനിടയില്‍ നാല് കുഞ്ഞുങ്ങളെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 25ന് അല്‍ കുവൈത്തി ആശുപത്രിക്ക് സമീപം മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയിരുന്നു. 20-ാം തിയതി അല്‍ മജാസിന് സമീപത്തെ സഫീര്‍ മാളിന് അരികില്‍ നിന്ന് ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.