സെപ് ബ്ലാറ്ററെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

Posted on: October 7, 2015 11:24 pm | Last updated: October 9, 2015 at 2:16 pm
SHARE

sepp-blatter-fifa-scandal-issueസൂറിച്ച്: അഴിമതി ആരോപണത്തെ തുടര്‍ന്ന് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററെ സസ്‌പെന്‍ഡ് ചെയ്തു. ഫിഫ എത്തിക്‌സ് കമ്മിറ്റി 90 ദിവസത്തേക്കാണ് ബ്ലാറ്ററെ സസ്‌പെന്‍ഡ് ചെയ്തത്. അഴിമതി ആരോപണ വിധേയനായ ബ്ലാറ്റര്‍ക്കെതിരെ സ്വിസ് അറ്റോര്‍ണി ജനറല്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെയാണ് എത്തിക്‌സ് കമ്മിറ്റി ചേര്‍ന്ന് ബ്ലാറ്റര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് എത്തിക്‌സ് കമ്മിറ്റി സൂറിച്ചില്‍ ചേര്‍ന്നത്.