ബിസാഡയിലെ ഹിന്ദുക്കള്‍ക്ക് തോക്കുകള്‍ നല്‍കുമെന്ന്്് ബിജെപി എംപി യോഗി ആദിത്യനാഥ്

Posted on: October 7, 2015 7:51 pm | Last updated: October 7, 2015 at 8:01 pm
SHARE

yogi-adityanath

ദാദ്രി: ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ ബിസാഡ ഗ്രാമത്തില്‍ സംഘര്‍ഷം പുകയുമ്പോള്‍ വര്‍ഗീയ വിഷം ചീറ്റി ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് രംഗത്ത്. അക്രമങ്ങളെ നേരിടുന്നതിന് ബിസാഡയിലെ ഹിന്ദുക്കളുടെ രക്ഷക്കായി തോക്കുള്‍പ്പടെയുള്ള ആയുധങ്ങള്‍ നല്‍കുമെന്നായിരുന്നു എം.പിയുടെ പ്രതികരണം.
എം.പിയുടെ പ്രതികരണത്തിന് പിന്നാലെ ‘ഹിന്ദു യുവ വാഹിനി’ ഉള്‍പ്പടെയുള്ള ഹൈന്ദവ സംഘടനകളിലെ നിരവധി പ്രവര്‍ത്തകരാണ് ഗ്രാമത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പുറത്തുനിന്നുള്ളവരെ പോലീസ് ഗ്രാമാതിര്‍ത്തിയില്‍ തടയുകയാണ്.
അധികാരികളുടെ ക്രൂരതയ്ക്ക് ഇരയാകുന്ന എല്ലാ ഹിന്ദുക്കളെയും തങ്ങള്‍ നേരിട്ട് കാണുമെന്നും ആളായും, തോക്കുള്‍പ്പടെയുള്ള ആയുധങ്ങളായും എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രവര്‍ത്തകരിലൊരാളായ ജിതേന്ദ്ര ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു. അഖ്‌ലാഖിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ത്യാഗി മുസ്ലിംഗകള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും ആരോപിച്ചു.