Connect with us

Malappuram

എസ് എം എ ജില്ലാ സമ്മേളനത്തിന് സമാപനം

Published

|

Last Updated

പൊന്നാനി: രാഷ്ട്രീയത്തെ മതമാക്കുകയും മതങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന പ്രവണ വര്‍ധിച്ചു വരികയാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
എസ് എം എ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളന സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏത് രാഷ്ട്രീയത്തിന്റെയും ഭാഗമാവാനും, മതവിശ്വാസിയായും അല്ലാതെയും ജീവിക്കാനുള്ള സാഹചര്യം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും പോരാടാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.
നവീനാശയങ്ങളെയും സുന്നിസത്തിനെതിരായ വെല്ലുവിളികളേയും എഴുതിയും ഉദ്‌ബോധനം നടത്തിയും പ്രതിരോധിക്കാനാണ് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്. മഹല്ലുകളുടെ ഏകോപനവും ശാക്തീകരണവും ഇത്തരം ലക്ഷ്യങ്ങള്‍ വെച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന സംഗമം പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ എം മുഹമ്മദ് കാസിം കോയ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് മഖ്ദൂമി, ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, കോട്ടൂര്‍ കൂഞ്ഞാമു മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. നിയമ പഠന ക്യാമ്പില്‍ പി കെ അബ്ദുര്‍റഹ്മാന്‍ പഠിക്കല്‍ അഡ്വ. പോക്കര്‍, അബ്ദുല്‍ സലാം, സഅദി, അബ്ദുഹാജി വേങ്ങര, പി ടി ഹമീദ്, മുസ്തഫ താനൂര്‍, പ്രസംഗിച്ചു. അവബോധന സംഗമത്തില്‍ പി കെ എം ബശീര്‍, കെ എം എ റഹീം പ്രസംഗിച്ചു. ആശയപഠന സംഗമത്തില്‍ പത്തിപ്പിരിയം അബ്ദുല്‍ റശീദ് സഖാഫി, ഹസ്സന്‍ സഖാഫി, മൊയ്തീന്‍കോയ പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ യൂസഫുല്‍ ജിലാനി വൈലത്തൂര്‍, കെ എം മുഹമ്മദ് കാസിം കോയ, സിദ്ദീഖ് മൗലവി അയിലക്കാട്, സുലൈമാന്‍ ഇന്ത്യനൂര്‍ പ്രസംഗിച്ചു.

Latest