Connect with us

National

തീവ്രവാദം അവസാനിപ്പിച്ചാല്‍ പാകിസ്ഥാനുമായി ചര്‍ച്ച: സുഷമ സ്വരാജ്

Published

|

Last Updated

ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെ മറുപടി. തീവ്രവാദവും ഉഭയകക്ഷി ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. തീവ്രവാദം വസാനിപ്പിച്ചാല്‍ മാത്രമേ പാകിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറാകൂ എന്ന് സുഷമ പറഞ്ഞു. യു എന്നില്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കാശ്മീര്‍ പ്രശ്‌നം പരാമര്‍ശിച്ച് പാക് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനാണ് വിദേശകാര്യ മന്ത്രി മറുപടി നല്‍കിയത്. ഇന്ത്യ_പാക് ബന്ധം മെച്ചപ്പെടുത്തുന്നതിന് നാലുകാര്യങ്ങള്‍ ശരീഫ് മുന്നോട്ട് വച്ചിരുന്നു. നാല് കാര്യങ്ങളല്ല, ഒരേ ഒരു കാര്യം മാത്രമേ ഇന്ത്യക്ക് പറയാനുള്ളൂ. പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കുക. അതിനുശേഷമേ ചര്‍ച്ച സാധ്യമാകൂ എന്ന് മന്ത്രി പറഞ്ഞു. ഈയിടെ രണ്ട് പാക് തീവ്രവാദികളെ പിടികൂടി. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ കനത്ത വിലനല്‍കേണ്ടി വരുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

Latest