നാടുകാണി ചുരത്തില്‍ ഏഴിടത്ത് ഉരുള്‍പൊട്ടി; ഗതാഗതം മുടങ്ങി

Posted on: September 30, 2015 10:54 pm | Last updated: October 2, 2015 at 6:22 pm

urulpottalമലപ്പുറം: വഴിക്കടവ് നാടുകാണി ചുരത്തിലും പരിസരത്തും ഏഴിടത്ത് ഉരുള്‍പൊട്ടല്‍. കോഴിക്കോട് – നിലമ്പൂര്‍ – ഗൂഢല്ലൂര്‍ പാതയില്‍ ഗതാതഗതം പൂര്‍ണമായും മുടങ്ങി. നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ വീണ് റോഡ് അടഞ്ഞു. നൂറിലധികം വീടുകളില്‍ വെള്ളംകയറി. കെ എസ് ആര്‍ ടി സി ബസിന് മുകളില്‍ മരം വീണുവെങ്കിലും വന്‍ ദുരന്തം ഒഴിവായി.

കനത്തെ മഴയെ തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ ഫയര്‍ ആന്‍ഡ് റസ്‌ക്യു യൂണിറ്റുകളും ആംബുലന്‍സുകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.