ചെറുവത്തൂര്‍ ബാങ്ക് കവര്‍ച്ച: രേഖാചിത്രം പുറത്തുവിട്ടു; ഒരാള്‍ കസ്റ്റഡിയില്‍

Posted on: September 29, 2015 5:44 pm | Last updated: September 30, 2015 at 12:56 pm
SHARE

cheruvathur bank theft photoകാസര്‍കോട്: ചെറുവത്തൂര്‍ വിജയാ ബാങ്ക് ശാഖയിലെ കവര്‍ച്ചാ കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂർ വെള്ളാട്ട് സ്വദേശി യൂസഫ് എന്നയാളാണ് പിടിയിലായത്. വിജയ ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടം വാടകക്ക് എടുത്ത ഇസ്മാഈല്‍ എന്നയാളെ കെട്ടിട ഉടമക്ക് പരിചയപ്പെടുത്തി നല്‍കിയത് യൂസുഫാണ്. ഇസ്മാഇൗലിന്റെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടു. ബാങ്കിന്റെ താഴെയുള്ള ആറ് മുറി ഹാളാണ് ഇസ്മാഈല്‍ വാടകക്ക് എടുത്തത്.

ശനിയാഴ്ച പകലാണ് മോഷണം നടന്നത് എന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. തൊട്ടടുത്ത ഫാര്‍മേഴ്‌സ് ബാങ്കിന്റെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സംഭവത്തിലേക്ക് വെളിച്ചം വീശിയത്.

വിജയാ ബാങ്കിന്റെ ഭിത്തി തുരന്ന് 4.95 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്.