മുഖ്യമന്ത്രി വിചാരിച്ചാല്‍ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം: കാനം

Posted on: September 27, 2015 12:05 pm | Last updated: September 28, 2015 at 12:56 pm
SHARE

kanam-rajendran-300x195തിരുവനന്തപുരം: മുഖ്യമന്ത്രി വിചാരിച്ചാല്‍ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ട്രേഡ് യൂണിയനുകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. പണിമുടക്കില്‍ നിന്ന് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ വിട്ടുനില്‍ക്കുന്നത് വെല്ലുവിളിയാകില്ലെന്നും കാനം പറഞ്ഞു.

 

ഇന്നലെ നടന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ ശമ്പള വര്‍ധനവ് സംബന്ധിച്ച് തീരുമാനമാകാതിരുന്നതിനെത്തുടര്‍ന്നാണ് ട്രേഡ് യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചത്. എന്നാല്‍ സര്‍ക്കാരില്‍ വിശ്വാസമുള്ളത് കൊണ്ട് സമരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് വനിതാ തൊഴിലാളികള്‍ അറിയിച്ചു.